Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭാരതി എയർടെലിന്റെ മൂന്നാം പാദ വരുമാനത്തിൽ 19.6% വർധനവ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ 2025 ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനത്തിൽ 19.6 % വർധനവ് രേഖപ്പെടുത്തി. ഉപയോക്താക്കളുടെ എണ്ണത്തിലും നേട്ടമുണ്ട്.

കമ്പനിയുടെ അറ്റാദായത്തിൽ ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 55% ഇടിവുണ്ട്. അതേ സമയം വരുമാനത്തിൽ ഇക്കാലയളവിൽ 19.6% വളർച്ചയും രേഖപ്പെടുത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രവർത്തന വരുമാനം YoY അടിസ്ഥാനത്തിൽ 45,129 കോടി രൂപയിൽ നിന്ന് 53,982 കോടിയിലേക്ക് 19.6% വർധന രേഖപ്പെടുത്തിയത്.

കമ്പനിയുടെ അറ്റാദായം 14,781 കോടി രൂപയിൽ നിന്ന് 6,630 കോടി രൂപയിലേക്കാണ് പകുതിയിലധികം ഇടിവ് നേരിട്ടു. എയർടെല്ലിന്റെ EBITDA (Earnings Before Interest, Taxes, Depreciation, and Amortization) 31,144 കോടി രൂപയാണ്. EBITDA മാർജിൻ 57.7% എന്ന നിലയിലാണ്.

കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ഫോൺ ഡാറ്റ കസ്റ്റമേഴ്സ് വാർഷികാടിസ്ഥാനത്തിൽ 20.8 മില്യൺ, ക്വാർട്ടർ-ഓൺ-ക്വാർട്ടർ അടിസ്ഥാനത്തിൽ 5.2 മില്യൺ എന്നിങ്ങനെ വർധിച്ചു. കമ്പനിയുടെ ആകെ മൊബൈൽ ഉപയോക്താക്കളുടെ 79% എന്ന തോതാണിത്. കമ്പനിക്ക് പുതിയതായി 0.62 മില്യൺ പോസ്റ്റ്-പെയ്ഡ് ഉപയോക്താക്കളെയും ലഭിച്ചു.

ടെലികോം കമ്പനികളെ സംബന്ധിച്ച് ARPU (Average Revenue Per User) പ്രധാനമാണ്. ഭാരതി എയർടെല്ലിന്റെ ARPU നിലവിൽ 259 രൂപയാണ്. കഴിഞ്ഞ വർഷം സമാന പാദത്തിൽ ഇത് 245 രൂപ എന്ന നിലവാരത്തിലായിരുന്നു.

കമ്പനിയുടെ ഒരു ഉപയോക്താവിന്റെ, ഒരു മാസത്തെ മൊബൈൽ ഡാറ്റ ഉപഭോഗത്തിന്റെ കണക്കുകൾ YoY അടിസ്ഥാനത്തിൽ 29.2% വർധിച്ച് 29.8 GB എന്ന നിലയിലെത്തി.

X
Top