വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

2,008 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ

ന്യൂഡൽഹി: കഴിഞ്ഞ നാലാം പാദത്തിൽ 2,007.8 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി ടെലികോം കമ്പനിയായ ഭാരതി എയർടെൽ, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 759.2 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 164.46 ശതമാനം വർധന രേഖപ്പെടുത്തി. വിശകലന വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. തങ്ങളുടെ ഏകീകൃത ഇബിഐടിഡിഎ 15,998 കോടി രൂപ, ഇബിഐടിഡിഎ മാർജിൻ 50.8 ശതമാനം എന്നിങ്ങനെയാണെന്നും, ഈ പാദത്തിൽ തങ്ങൾ 192 ബി‌പി‌എസ് വളർച്ചയാണ് നേടിയതെന്നും ടെലികോം ദാതാവ് അറിയിച്ചു.
2021 നാലാം പാദത്തിലെ 145 രൂപയും കഴിഞ്ഞ മൂന്നാം പാദത്തിലെ 163 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ( ARPU ) 178 രൂപയായി വർദ്ധിച്ചു. എയർട്ടലിന്റെ പ്രധാന എതിരാളിയായ റിലയൻസ് ജിയോയുടെ മാർച്ച് പാദത്തിലെ എആർപിയു 167.6 രൂപയായായിരുന്നു. കൂടാതെ, 2021-22 സാമ്പത്തിക വർഷത്തേക്ക് 5 രൂപ മുഖവിലയുള്ള പൂർണ്ണമായി അടച്ച ഇക്വിറ്റി ഷെയറിന് 0.75 രൂപയുടെ ലാഭ വിഹിതം നല്കാൻ കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തു.
മൊബൈൽ ഡാറ്റ ഉപഭോഗം 28.7 ശതമാനം വർധിച്ചെന്നും, ഒരു ഉപഭോക്താവിന്റെ ഉപഭോഗം പ്രതിമാസം 18.8 ജിബിയാണെന്നും കമ്പനി അറിയിച്ചു. 2015 ലെ സ്‌പെക്‌ട്രവുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകളുടെ ഭാഗിക മുൻകൂർ പേയ്‌മെന്റിനായി 8,815 കോടി രൂപ നൽകിയിട്ടുണ്ടെന്നും, മൂലധന ഘടനയും സാമ്പത്തിക ചെലവും ഒപ്റ്റിമൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്നും ഭാരതി എയർടെൽ പറഞ്ഞു.

X
Top