
മുംബൈ: ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ വരാനിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറുകളില്‍ (ഐപിഒ) വലിയ പങ്ക് ബാങ്കിംഗ്, ഫിനാന്‍സ് രംഗത്തിന്റെയാണ്. യൂണിക്വസ് കണ്‍സള്‍ട്ടക് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ 50,394 കോടി രൂപയുടെ ഐപിഒയാണ് ബാങ്കിംഗ്, സാമ്പത്തിക മേഖലയുടേതായി നടക്കാനിരിക്കുന്നത്. ഇത് മൊത്തം ഐപിഒ തുകയുടെ 25-30 ശതമാനം വരും. ടാറ്റ ക്യാപിറ്റല്‍, എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ക്രെഡില ഫിനാന്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നതോടെയാണിത്.
കഴിഞ്ഞ 18 മാസത്തില്‍ 160 ഐപിഒ കരട് രേഖകളാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സ്വീകരിച്ചത്. ഇത് മൊത്തം 1.61 ലക്ഷം കോടി രൂപയുടേതാണ്.
വരാനിരിക്കുന്ന ഐപിഒകളില്‍ ബാങ്ക്, ഫിനാന്‍സ് കമ്പനികള്‍ക്ക് പുറകില്‍ സൗരോര്‍ജ്ജ മേഖലയാണുള്ളത്. 11871 കോടി രൂപയുടെ ഇഷ്യു വലിപ്പമാണ് ഈ മേഖലയ്ക്കുള്ളത്. 9 കമ്പനികള്‍ ഇതിനായി കരട് രേഖകള്‍ സമര്‍പ്പിച്ചു.
ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഡിആര്‍എച്ച്പി സമര്‍പ്പിച്ചത് എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നാണ്. ഈ മേഖലയുടെ മൊത്തം ഇഷ്യു വലിപ്പം 10645 കോടി രൂപ.
ഐടി (8 ഇഷ്യൂവര്‍മാര്‍, 6,534 കോടി രൂപ), ഫാര്‍മ (8 ഇഷ്യൂവര്‍മാര്‍, 5,775 കോടി രൂപ), റിയല്‍ എസ്റ്റേറ്റ് (6 ഇഷ്യൂവര്‍മാര്‍, 4,890 കോടി രൂപ), കെമിക്കല്‍സ് (6 ഇഷ്യൂവര്‍മാര്‍, 6,187 കോടി രൂപ), വിദ്യാഭ്യാസം/എഡ്‌ടെക് (2 ഇഷ്യൂവര്‍മാര്‍, 4,850 കോടി രൂപ), ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ (7 ഇഷ്യൂവര്‍മാര്‍, 4,493 കോടി രൂപ) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.