പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆ ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆

ബെന്നീസ് വേൾഡ് ട്രാവൽ എക്സ്പോക്ക് തുടക്കം

കൊച്ചി: ബെന്നീസ് റോയൽ ടൂർസ് അവതരിപ്പിക്കുന്ന ബെന്നി സ് വേൾഡ് ട്രാവൽ ബിസിനസ് എക്സ്പോ (ഡബ്ല്യുടിബിഇ) 2026 ആരംഭിച്ചു. കേരളത്തിലെ ആറ് പ്രധാന നഗരങ്ങളിലായാമ് എക്സ്പോ നടത്തുന്നത്. കൊച്ചിയിൽ ഇന്നും നാളെയുമായി ദിവസങ്ങളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് എക്സ്പോ. യാത്രയും ബിസിനസും ഒരുമിച്ച് അനുഭവിക്കാവുന്ന ബിസി ട്രാവൽ ബിസിനസ് എക്സ്പോയിൽ 20 പുതിയ രാജ്യങ്ങൾ ഉൾപ്പെടെ 140 രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ അവതരിപ്പിക്കും. ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ടോടെ ടൂർ പാക്കേജുകൾ, ആഡംബര ക്രൂയിസ് കമ്പനികളുടെ ഡയറക്ട് സ്റ്റാളുകൾ, സ്പോട്ട് ബുക്കിംഗുകൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ഡബ്ല്യുടിബിഇ 2026-ന്റെ പ്രത്യേകതകളാണ്. എക്സ്പോയുടെ ഭാഗമായി അറബ്, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങൾ അവതരിപ്പിക്കുന്ന ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റും ബ്രസീലിയൻ സാംബ, അറേബ്യൻ ഡാൻസ് തുടങ്ങിയ സാംസ്കാരിക പരിപാടികളും അരങ്ങേറും.

X
Top