ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തിപശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടും

വിപണി തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 122.75 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 62969.13 ലെവലിലും നിഫ്റ്റി 35.10 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 18633.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മാറ്റമില്ലാതെയാണ് വിപണി വ്യാപാരം ആരംഭിച്ചത്.

പിന്നീട് അവസാന മണിക്കൂറുകളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായി. ഇതോടെ മാര്‍ച്ച് പാദ ജിഡിപി പ്രഖ്യാപനത്തിന്റെ തലേദിവസം സൂചികകള്‍ നേട്ടത്തിലേയ്ക്ക് കുതിച്ചു.കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടത്തിലായത്.

ഓട്ടോ, എനര്‍ജി, ഫാര്‍മ, മെറ്റല്‍ മേഖലകളില്‍ വില്‍പ്പനയും ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളില്‍ വാങ്ങലും നടന്നു. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് ദിവസം അവസാനിപ്പിച്ചത്.

X
Top