
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 457.77 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 61079.54 ലെവലിലും നിഫ്റ്റി 124.60 പോയിന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 18152.30 ലെവലിലും വ്യാപാരം ആരംഭിക്കുകയായിരുന്നു. മൊത്തം 1641 ഓഹരികള്‍ മുന്നേറുമ്പോള്‍ 1354 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
150 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, ഹീറോമോട്ടോകോര്‍പ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍മോട്ടോഴ്‌സ്,കോടക് ബാങ്ക്,യുപിഎല്‍,ടാറ്റ മോട്ടോഴ്‌സ്,എസ്ബിഐ,ഹിന്‍ഡാല്‍കോ,ബജാജ് ഫിനാന്‍സ്,ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സിബാങ്ക്,ബജാജ് ഓട്ടോ,എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കുന്നവ.അള്‍ട്രാസിമന്റ്,എന്‍ടിപിസി,ജെഎസ്ഡബ്ല്യുസ്റ്റീല്‍, എന്നിവ കനത്ത നഷ്ടം നേരിടുന്നു.
മേഖലകളില്‍ വാഹനം,ബാങ്ക്,ഐടി,ഓയില്‍ ആന്റ്് ഗ്യാസ് എന്നിവ അരശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 17800-18200 റെയ്ഞ്ചില്‍ നിഫ്റ്റി കണ്‍സോളിഡേഷനിലാണെന്നും അനുകൂല സംഭവങ്ങളുണ്ടായാല്‍ മാത്രമേ പ്രതിരോധം ഭേദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ വിലയിരുത്തുന്നു.
മൂന്നാംപാദത്തില്‍ ഐടി കമ്പനികളും ബാങ്കുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഫെഡ് മീറ്റിംഗില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും മികച്ച ബജറ്റും പ്രതിരോധം ഭേദിക്കാന്‍ സൂചികകളെ സഹായിക്കും, വിജയകുമാര്‍ പ്രതീക്ഷിക്കുന്നു.






