ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ലാഭം 2,349 കോടി രൂപ

ബെംഗളൂരു: കോവിഡ്-19 മഹാമാരി, ആഗോള ചിപ്പ് ക്ഷാമം, ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ മൂലമുള്ള വെല്ലുവിളികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 8.87 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി നവരത്‌ന ഡിഫൻസ് പിഎസ്‌യു ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ) അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വിറ്റുവരവ് മുൻ സാമ്പത്തിക വർഷത്തെ 13,818 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2021-22ൽ 15,044 കോടി രൂപയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭത്തിൽ (പിബിടി) 7.60 ശതമാനം വർധന കമ്പനി റിപ്പോർട്ട് ചെയ്‌തപ്പോൾ, നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) മുൻവർഷത്തെ അപേക്ഷിച്ച് 13.73 ശതമാനം ഉയർന്ന് 2,349 കോടി രൂപയായി.
എന്നാൽ, കയറ്റുമതി കഴിഞ്ഞ വർഷത്തെ 51.93 ദശലക്ഷം ഡോളറിൽ നിന്ന് 33.30 മില്യൺ ഡോളറായി കുറഞ്ഞു. ഭൗമ-രാഷ്ട്രീയ സാഹചര്യം മൂലമുള്ള ഡെലിവറി പ്രശ്‌നങ്ങളാണ് ഇടിവിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. കയറ്റുമതി ഓർഡർ ബുക്ക് 269 മില്യൺ ഡോളറാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി തങ്ങൾ 10.52 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളരുന്നതായി കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ഓർഡർ ബുക്ക് കഴിഞ്ഞ വർഷത്തെ 53,434 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 57,570 കോടി രൂപയായി ഉയർന്നു.
2021-22 കാലയളവിൽ, കമ്പനിക്ക് നിരവധി ഓർഡറുകൾ ലഭിച്ചതായും, അവയിൽ എൽസിഎയ്ക്കുള്ള ഏവിയോണിക്സ് പാക്കേജ്, യുദ്ധവിമാനങ്ങൾക്കായുള്ള അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) സ്യൂട്ട്, ഇൻസ്ട്രുമെന്റഡ് ഇലക്ട്രോണിക് വാർഫെയർ റേഞ്ച് (ഐഇഡബ്ല്യുആർ), ടി-90-നുള്ള സിഡിആർ ടിഐ-കം-ഡേലൈറ്റ് എന്നിവ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു.

X
Top