Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

33 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ പർപ്പിൾ

മുംബൈ: 33 മില്യൺ ഡോളർ സമാഹരിച്ച് ഓൺലൈൻ ബ്യൂട്ടി- പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളുടെ റീട്ടെയ്‌ലറായ പർപ്പിൾ. ഈ ഫണ്ട് സമാഹരണത്തോടെ പർപ്പിൾ യൂണികോണായി മാറി. സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 1.1 ബില്യൺ ഡോളറാണ്. ഇതോടെ, ഓൺലൈൻ വിദ്യാഭ്യാസ സംരംഭമായ ഫിസിക്സ് വല്ലാഹിന് ശേഷം ഈ ആഴ്ച യൂണികോൺ ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പായി പർപ്പിൾ മാറി. നിലവിലുള്ള നിക്ഷേപകരായ പ്രേംജി ഇൻവെസ്റ്റ്, ബ്ലൂം വെഞ്ചേഴ്‌സ്, കേദാര ക്യാപിറ്റൽ എന്നിവരും ഈ റൗണ്ടിൽ പങ്കെടുത്തു. ഈ റൗണ്ട് ഉൾപ്പെടെയുള്ള ഫണ്ടിംഗ് റൗണ്ടുകളിലൂടെ കമ്പനി ഇതുവരെ 215 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്.

വലിയ എതിരാളിയായ നൈകയുമായി മത്സരിക്കുന്ന കമ്പനിക്ക്, അഞ്ച് സ്വകാര്യ ലേബലുകൾ ഉൾപ്പെടെ, അതിന്റെ പ്ലാറ്റ്‌ഫോമിൽ ഏഴ് ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളും 1,000-ത്തിലധികം ബ്രാൻഡുകളുമുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വാർഷിക മൊത്ത വ്യാപാര മൂല്യം 180 മില്യൺ ഡോളറാണെന്ന് പർപ്പിൾ പറഞ്ഞു. കഴിഞ്ഞ വർഷം, പർപ്പിൾ സൗന്ദര്യവർദ്ധക-ചർമ്മസംരക്ഷണ ബ്രാൻഡായ ഫേസസ് കാനഡയെ ഏറ്റെടുത്തിരുന്നു. കൂടാതെ, മറ്റ് പല ഏറ്റെടുക്കലുകൾ നടത്താൻ കമ്പനി പദ്ധതിയിടുന്നു. മനീഷ് തനേജയും രാഹുൽ ദാഷും ചേർന്ന് 2012ലാണ് പർപ്പിൾ സ്ഥാപിച്ചത്.

X
Top