ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

25,000 ലെവലിന് താഴെ കരടികള്‍ പിടിമുറുക്കും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 721 പോയിന്റ് അഥവാ 0.88 ശതമാനം ഇടിഞ്ഞ് 81463.09 ലെവലിലും നിഫ്റ്റി 225.10 പോയിന്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 24837 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

നിഫ്റ്റി 50 അന്‍പത് ദിവസ മൂവിംഗ് ആവറേജ് തകര്‍ത്തിരിക്കയാണെന്നും 25,000 താഴെയുള്ള ട്രേഡ് ബെയേഴ്‌സിന്റെ നിയന്ത്രണത്തിലാണ് നടക്കുകയെന്നും അനലിസ്റ്റുകള്‍ കരുതുന്നു. 24,700 ല്‍ ആണ് അവര്‍ സപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. 25,000-25150 മറികടന്നാല്‍ നല്ലത്.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട്‌ ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,962-25,011-25,089
സപ്പോര്‍ട്ട്: 24,807-24,758-24,681

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,992-57,165- 57,444
സപ്പോര്‍ട്ട്: 56,434-56,261-55,982

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 5.5 ശതമാനം ഉയര്‍ന്ന് 11.28 നിരക്കിലെത്തിയതിനാല്‍ നിക്ഷേപകര്‍ ജാഗരൂകരായിരിക്കും.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പിഡിലൈറ്റ്
ഭാരതി എയര്‍ടെല്‍
ആക്‌സിസ് ബാങ്ക്
എച്ച്‌സിഎല്‍ ടെക്ക്
ഡാബര്‍
റിലയന്‍സ്
ഇന്‍ഫോസിസ്
ടിസിഎസ്
അപ്പോളോ ഹോസ്പിറ്റല്‍
ഐസിഐസിഐ ബാങ്ക്

X
Top