
മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന് ശേഷം ഓഗസ്റ്റ് 4 ന് നിഫ്റ്റിയില്‍ പുള്‍ബാക്ക് റാലി ദൃശ്യമായി. അതേസമയം ലോവര്‍ ഹൈ, ലോവര്‍ ലോ രൂപീകരണം അതേപടി തുടരുന്നു. മൊമന്റം സൂചികകള്‍ ബെയറിഷ് സിഗ്നലുകളാണ് നല്കുന്നത്.
സൂചിക ഹ്രസ്വ, ഇടത്തരം മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ വരുന്നത് വരെ ഈ പ്രവണത തുടരും. 24800 ആയിരിക്കും പ്രധാന തടസ്സം. തുര്‍ന്ന് 24950 ലെവലും പ്രതിരോധം തീര്‍ക്കും.
അതേസമയം 24500-24550 ല്‍ പിന്തുണ ലഭ്യമാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,741-24,784-24,853
സപ്പോര്‍ട്ട്: 24,601-24,558-24,489
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,723-55,798-55,918
സപ്പോര്‍ട്ട്: 55,483-55,408-55,288
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലെത്തിയ ശേഷം താഴ്ന്ന് 11.97 ലെവലില്‍ ക്ലോസ് ചെയ്തു. ബുള്ളുകള്‍ ജാഗരൂകരാകണമെന്നതിന്റെ സൂചന.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
നൗക്കരി
മുത്തൂറ്റ് ഫിന്‍
ആക്‌സിസ് ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
സിജിന്‍
കോള്‍ ഇന്ത്യ
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐസിഐസിഐ ബാങ്ക്
ഇന്‍ഫോസിസ്