റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ടീം ഇന്ത്യയുടെ സ്പോൺസർ ‍ഡ്രീം 11

മുംബൈ: ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരാകും. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ഡീല്‍ ഡ്രീം 11 സ്വന്തമാക്കിയത്.

എത്ര കോടി രൂപയ്ക്കാണ് സ്പോണ്‍സര്‍ അവകാശം ഡ്രീം 11 സ്വന്തമാക്കിയതെന്ന് ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ 358 കോടി രൂപ കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയാണ് ബൈജൂസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ ഡീലില്‍ നിന്ന് പിന്മാറിയത്.

ബിസിസിഐ–ഡ്രീം 11 കൂട്ടുകെട്ട് കൂടുതല്‍ കരുത്ത് നേടുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ഡ്രീം 11 സ്പോണ്‍സേര്‍ഡ് കിറ്റ് അണിഞ്ഞാവും ഇന്ത്യ കളിക്കുക.

ബിസിസിഐയുമായുള്ള പങ്കാളിത്തം അടുത്ത തലത്തിലേക്ക് ഉയർത്താനായതിൽ ആവേശമുണ്ടെന്ന് ഡ്രീം ഇലവൻ സിഇഒ ഹർഷ് ജെയിൻ പ്രതികരിച്ചു.

‘‘ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസർമാരാകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ‌ കായിക മേഖലയെ പിന്തുണയ്ക്കുന്നതു തുടരും.’’– ഹർഷ് ജെയിൻ വ്യക്തമാക്കി.

X
Top