
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പാദരക്ഷ കമ്പനിയായ ബാറ്റ ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു.107.8 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.6 ശതമാനം ഇടിവ്.
വരുമാനം 1.6 ശതമാനം ഉയര്‍ന്ന് 958.1 കോടി രൂപയായപ്പോള്‍ ഇബിറ്റ 2.2 ശതമാനം താഴ്ന്ന് 239.3 കോടി രൂപ. ഇബിറ്റ മാര്‍ജിന്‍ 100 ബേസിസ് പോയിന്റ് കുറഞ്ഞ് 25 ശതമാനമായി.
3.30 ശതമാനം താഴ്ന്ന് 1698 രൂപയിലാണ് ബാറ്റ ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.