നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

2000 ജീവനക്കാരെ പിരിച്ചുവിടാൻ ബാർക്ലേസ്

ലണ്ടൻ: യുകെയിലെ ബഹുരാഷ്ട്ര ബാങ്കായ ബാർക്ലേസ് 2000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 333 വർഷം പഴക്കമുള്ള ബാങ്കിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 1.25 ബില്യൺ ഡോളർ വെട്ടികുറയ്ക്കാനാണ് ബാങ്കിന്റെ പദ്ധതി.

ലോകത്തിലെ പത്താമത്തെ വലിയ ബാങ്കാണ് ബാർക്ലേസ് ബാങ്ക്, ബാങ്കിൽ 81,000-ത്തിലധികം ജീവനക്കാരുണ്ട്. 1690 ൽ സ്ഥാപിതമായ ബാങ്കിൽ ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരും ഉണ്ട്.

ഇന്ത്യൻ ജീവനക്കാരെ ബാധിക്കുമോ?
വലിയ തോതിലുള്ള പിരിച്ചുവിടൽ ബാർക്ലേയ്‌സ് ബാങ്കിൽ നടക്കുമെന്ന് ഉറപ്പായതോടെ ഇത് ഇന്ത്യയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബാർക്ലേസ് ബാങ്കിന്റെ ഈ പിരിച്ചുവിടൽ പ്രധാനമായും ബ്രിട്ടീഷ് ബാങ്ക് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ബാധിക്കാൻ പോകുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്.

ജീവനക്കാരുടെ പെർഫോമൻസ് റിവ്യൂ നടത്തിക്കൊണ്ടിരിക്കുകയാണ് മാനേജർമാർ എന്നാണ് റിപ്പോർട്ട്. കമ്പനി പദ്ധതിയുമായി മുന്നോട്ട് പോയാൽ, കുറഞ്ഞത് 1500 മുതൽ 2000 വരെ ജീവനക്കാരുടെ ജോലി നഷ്ടമായേക്കും.

വരും ദിവസങ്ങളിൽ മൊത്തം 1 ബില്യൺ പൗണ്ട് ചെലവ് വെട്ടിച്ചുരുക്കാൻ ബാങ്ക് പദ്ധതിയിടുന്നതായി ബാർക്ലേസ് സിഇഒ സി.എസ്. വെങ്കിട്ടകൃഷ്ണൻ പറഞ്ഞു.

പിരിച്ചുവിടലിനൊപ്പം ജീവനക്കാരുടെ ബോണസും ബാങ്ക് വെട്ടിക്കുറച്ചു. ദീർഘകാല റീട്ടെയിൽ, നിക്ഷേപ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ബാർക്ലേയ്‌സ് പദ്ധതിയിടുന്നുണ്ട്.

പിരിച്ചുവിടലിലൂടെ ബാങ്ക് അതിന്റെ ചെലവും വരുമാന അനുപാതവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി സിഇഒ സിഎസ് വെങ്കിട്ടകൃഷ്ണൻ പറഞ്ഞു.

X
Top