കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

നാ​ല് ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ നൽകാൻ പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ബാ​ങ്കു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​രം​​​ഭ​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ പ്ര​​​ത്യേ​​​ക സ്കീം ​​​ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ന്നു ബാ​​​ങ്കു​​​ക​​​ൾ. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ബാ​​​ങ്ക് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം സം​​​രം​​​ഭ​​​ങ്ങ​​​ൾ ഈ ​​​സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് ബാ​​​ങ്കു​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.
സം​​​രം​​​ഭ​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വാ​​​യ്പ​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക സ്കീ​​​മി​​​ന് രൂ​​​പം ന​​​ൽ​​​കും. ഈ​​​ടി​​​ല്ലാ​​​തെ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​തു സ്കീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക പ​​​രി​​​മി​​​തി​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. സം​​​രം​​​ഭ​​​ക​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ പോ​​​ർ​​​ട്ട​​​ൽ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കും.
നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്കു ബാ​​​ങ്കു​​​ക​​​ൾ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​ത് മൂ​​​ല​​​മു​​​ള്ള അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​ലി​​​ശ​​​യി​​​ള​​​വു ന​​​ൽ​​​കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​നെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
സം​​​രം​​​ഭ​​​കവ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് നി​​​യ​​​മി​​​ച്ച 1153 ഇ​​​ന്‍റേ​​​ണു​​​ക​​​ൾ​​​ക്കു ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. വാ​​​യ്പാ പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കും.
വാ​​​യ്പാ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. ഓ​​​രോ ബാ​​​ങ്കു​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ സ്കീം ​​​വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് പ്ര​​​ച​​​ര​​​ണം ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.സം​​​രം​​​ഭ​​​ക​​​വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​തി​​​ന​​​കം 19,000 സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

X
Top