ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ബാങ്കിംഗ് സംവിധാനം പണകമ്മിയില്‍, 2024 സാമ്പത്തികവര്‍ഷത്തില്‍ ആദ്യം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക പണലഭ്യത പിന്‍വലിക്കലും നികുതി ഒഴുക്കും കാരണം രാജ്യത്തിന്റെ ബാങ്കിംഗ് സിസ്റ്റം പണ കമ്മിയിലായി. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ആദ്യമായാണ് പണലഭ്യത കമ്മിയാകുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 21 വരെ ബാങ്കിംഗ് പണലഭ്യത 23,600 കോടി രൂപയുടെ കുറവിലാണ്.

ഈ മാസം ആദ്യത്തില്‍ ബാങ്കിംഗ് സംവിധാനം 2.8 ലക്ഷം കോടി രൂപ മിച്ചം രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും മെയ് 19 നും ജൂലൈ 28 നും ഇടയില്‍. 10 ശതമാനം അധിക ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് അധികധനം ഇല്ലാതായി.

ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ കേന്ദ്രബാങ്കിലേയ്‌ക്കൊഴുകി.ഓഗസ്റ്റ് 12 മുതലാണ് ബാങ്കുകള്‍ ഇന്‍ക്രിമെന്റല്‍ കാഷ് റിസര്‍വ് റേഷ്യോ ((I-CRR) നിലനിര്‍ത്തി തുടങ്ങിയത്. അധിക പണലഭ്യത ആഗിരണം ചെയ്യുക എന്ന ലക്ഷ്യമായിരുന്നു നീക്കത്തിന് പിന്നില്‍.

2000 രൂപ കറന്‍സി തിരിച്ചുനല്‍കലിനെ തുടര്‍ന്നാണ് സംവിധാനം മിച്ച പണലഭ്യതയിലെത്തിയത്. എന്നാല്‍ ്അധികധനം പണപ്പെരുപ്പമുയര്‍ത്തുമെന്നതിനാല്‍ അത് ആഗിരണം ചെയ്യാന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചു. തുടര്‍ന്ന് ഇതിനായി ഐ-സിആര്‍ആര്‍ നിര്‍ബന്ധമാക്കുകയായിരുന്നു.

ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍ നിബന്ധന സെപ്തംബര്‍ 8 ന് അവലോകനത്തിന് വിധേയമാക്കും. പിടിച്ചെടുത്ത ഫണ്ടുകള്‍, ഉത്സവ സീസണിന് മുന്‍പ് ബാങ്കുകള്‍ക്ക് തിരികെ നല്‍കാനാണിത്.

X
Top