ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2000 രൂപ നോട്ടുകളുടെ നിക്ഷേപം; ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത 2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ നിക്ഷേപിക്കപ്പെട്ടതോടെ ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉയര്‍ന്നു. മിച്ച പണലഭ്യത രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂലൈ 4 ന് അധിക പണലഭ്യത 2.3 ലക്ഷം കോടി രൂപയാണ്.

ജൂലൈ മൂന്നിന് റിസര്‍വ് ബാങ്ക് 2.22 ലക്ഷം കോടി രൂപയുടെ മിച്ച പണലഭ്യത ആഗിരണം ചെയ്തു. 2,000 രൂപ നോട്ടുകളില്‍ 76 ശതമാനം ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 30 വരെ ലഭിച്ച മൊത്തം 2,000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്.

ബാക്കി 13 ശതമാനം കൈമാറ്റം വഴി തിരിച്ചെത്തി. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് മെയ് 19 നാണ് കേന്ദ്രബാങ്ക് പ്രഖ്യാപിക്കുന്നത്. 2000 രൂപയുടെ മൊത്തം മൂല്യം അന്ന് 3.56 ലക്ഷം കോടി രൂപയാണ്.

അതേസമയം ജൂണ്‍ 30 ലെ കണക്കനുസരിച്ച് 2000 രൂപയുടെ സര്‍ക്കുലേഷന്‍ 0.84 ലക്ഷം കോടിരൂപയായി കുറഞ്ഞു.

X
Top