റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

കെവൈസി പുതുക്കിയില്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം: 10 വർഷം പൂർത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി (നോ യുവർ കസ്റ്റമർ) പുതുക്കണം. അല്ലാത്തപക്ഷം അക്കൗണ്ട് ഉടമകൾക്ക് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) കൺവീനർ കെഎസ് പ്രദീപ് അറിയിച്ചു.

സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ 57 ലക്ഷം അക്കൗണ്ടുകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും. ഇതിനോടകം തന്നെ ചില ഉപബോക്താക്കളുടെ സേവനങ്ങൾ മുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2014-15ൽ വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി തുറന്ന പ്രധാനമന്ത്രി ജൻധൻ യോജനയുടെ സീറോ ബാലൻസ് അക്കൗണ്ടുകളാണ് കൂടുതലായും പുതുക്കൽ നടത്താത്തത്. 57 ലക്ഷം അക്കൗണ്ടുകളിൽ 90 ശതമാനവും ഇതിലുൾപ്പെടുന്നവയാണ്.

നടപടികൾ പൂർത്തിയാക്കാത്ത പക്ഷം സബ്സിഡി അടക്കമുള്ള തുക പിൻവലിക്കാനാവില്ല. ചെക്കുകൾ മടങ്ങാനും സാധ്യതയുണ്ട്. ഫോട്ടോ, ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകൾ നൽകി ബാങ്കിൽ നേരിട്ടെത്തിയാണ് കെവൈസി പുതുക്കൽ നടത്തേണ്ടത്.

അക്കൗണ്ട് ഉടമകളെ ബോധവത്ക്കരിക്കാൻ പഞ്ചായത്ത് തലത്തിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ നാല് ശതമാനം പേർ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്. അക്കൗണ്ടുകളിൽ നോമിനിയെ ചേർക്കാത്ത പക്ഷം, ഉടമ മരണപ്പെട്ടാൽ പണം ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

ഇത്തരത്തിലുള്ള തുകകൾ 10 വർഷത്തിന് ശേഷം റിസർവ് ബാങ്കിന് കൈമാറുകയാണ് പതിവ്. രാജ്യത്ത് അവകാശികളില്ലാതെ 67,000 കോടി രൂപയാണ് അക്കൗണ്ടുകളിൽ കുടുങ്ങിയിരിക്കുന്നത്.

X
Top