എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബാങ്കിങ് മേഖലയിലെ പരിഷ്‌കരണത്തിനുള്ള നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നാലു വരെ നോമിനികളെ നിര്‍ദേശിക്കാന്‍ അധികാരം നല്‍കുന്നതടക്കം ബാങ്കിങ് മേഖലയില്‍ വിവിധ പരിഷ്‌കരണം ലക്ഷ്യമിടുന്ന ബാങ്കിങ് നിയമ ഭേദഗതി ബില്‍ -2024 പാര്‍ലമെന്റില്‍.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ ബില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

  • ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകള്‍ക്കും നോമിനികള്‍ നാലു പേര്‍ വരെയാകാം. ഇപ്പോള്‍ ഒരു നോമിനിയെ മാത്രമാണ് അനുവദിക്കുക. നോമിനികള്‍ക്ക് തുല്യമായോ, ക്രമാനുസരണമോ, നിര്‍ദേശിക്കുന്ന മറ്റു വ്യവസ്ഥയിലോ ഈ സ്വത്തില്‍ അവകാശം.
  • കേന്ദ്ര സഹകരണ ബാങ്കുകളില്‍ ചെയര്‍മാന്‍, മുഴുസമയ ഡയറക്ടര്‍മാര്‍ എന്നിവര്‍ ഒഴികെയുള്ള ഡയറക്ടര്‍മാരുടെ കാലാവധി എട്ടില്‍ നിന്ന് 10 വര്‍ഷമാക്കി.
  • കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.
  • ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.
    ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പറഞ്ഞിട്ടുള്ള ‘ഗണ്യമായ താല്‍പര്യം’ പുനര്‍നിര്‍വചിച്ച് വ്യക്തിയുടെ ഓഹരി കൈവശ പരിധി 1968ല്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപയില്‍ നിന്ന് രണ്ടു കോടി രൂപയാക്കി.
  • റിസര്‍വ് ബാങ്കിന് മറ്റു ബാങ്കുകള്‍ ചട്ടപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട ദിവസം, ഓരോ ദ്വൈവാരത്തിലെയോ മാസത്തിലെയോ ത്രൈമാസത്തിലെയോ അവസാന ദിവസമെന്ന് നിശ്ചയിച്ചു.
  • അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബേ്ാണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ട് ചോദിക്കാം.

ബാങ്കിങ് നിയന്ത്രണ നിയമം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍-കൈമാറ്റ നിയമം എന്നിവയില്‍ ഇതനുസരിച്ച് ഭേദഗതി നടത്തും.

X
Top