ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ബാങ്കിംഗ് പണലഭ്യത മൂന്നാഴ്ചയ്ക്ക് ശേഷം മിച്ചത്തിലേക്ക്

മുംബൈ: ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി വെള്ളിയാഴ്ച അവസാനിച്ച വാരത്തിൽ മിച്ചത്തിലേക്ക് തിരിച്ചെത്തി. മൂന്നാഴ്ചത്തെ കമ്മിക്കു ശേഷമാണ് പണലഭ്യത മിച്ചത്തിലാകുന്നത്.

സർക്കാർ കൂടുതൽ ഫണ്ടുകൾ ചെലവഴിച്ചതാണ് പണലഭ്യത മിച്ചത്തിലെത്താൻ സഹായിച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ബാങ്കുകളുടെ കൈയിലുള്ള മിച്ച പണലഭ്യത 2,760 കോടി രൂപ ആയിരുന്നു.

മുൻ‌കൂർ കോർപ്പറേറ്റ് നികുതി, ചരക്ക് സേവന നികുതി എന്നിവ അടയ്ക്കുന്നതിന് വലിയ തോതിൽ പണം പിൻവലിച്ചതാണ് സെപ്റ്റംബർ 15ന് ബാങ്കുകളുടെ ലിക്വിഡിറ്റി താഴാൻ കാരണം.

സെപ്റ്റംബർ 19ന് കമ്മി പണലഭ്യത 1.47 ലക്ഷം കോടി വരെ എത്തിയിരുന്നു, 2020 ജനുവരി 29ൽ 3 ലക്ഷം കോടിയായി താഴ്ന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ സാമ്പത്തിക വർഷത്തിൽ ആദ്യമായി ലിക്വിഡിറ്റി ആഗസ്ത് 21ന് കമ്മിയായി.

X
Top