ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഭവനവായ്പയുടെ പലിശ കുറച്ച് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി: ഭവനവായ്പയുടെ പലിശ നിരക്കുകൾ കുറച്ച് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി വായ്പയെടുത്തവർക്കും നിലവിലെ വായ്പക്കാർക്കും ആശ്വാസം നൽകുന്നതാണ് പുതിയ നടപടി.

വായ്പ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയായിരിക്കും പലിശ നിരക്കിൽ മാറ്റം വരിക. 8.10 ശതമാനത്തിൽ നിന്ന് 7.90 ശതമാനം വരെയായി പലിശ കുറയും. പുതുക്കിയ നിരക്കുകൾ 2025 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും.

ഭവന വായ്പകൾക്ക് പുറമേ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുൾപ്പെടെയുള്ള തെരഞ്ഞെടുത്ത വായ്പകളുടെ പലിശ നിരക്കും ബാങ്ക് ഓഫ് ഇന്ത്യ കുറച്ചിട്ടുണ്ട്.

ഏപ്രിൽ 9 ന് ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6 ശതമാനമാക്കിയതിന് തൊട്ടുപിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുന്നത്.

കഴിഞ്ഞ രണ്ട് എംപിസി യോഗങ്ങളിലായി ആർബിഐ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. മൊത്തം 50 ബേസിസ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. എന്നാൽ ഈ കുറവിന്റെ എത്ര ശതമാനം ഉപഭോക്താവിന് കൈമാറണമെന്ന് ബാങ്കുകൾ തീരുമാനിക്കും.

ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറച്ചു തുടങ്ങിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 ബേസിസ് പോയിന്റ് കുറച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്ഥിര നിക്ഷേപ നിരക്കുകൾ കുറച്ചിട്ടുണ്ട്.

ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള തിരഞ്ഞെടുത്ത നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് കുറച്ചത്. 10 ബേസിസ് പോയിന്റ് വരെ കുറവാണ് എസ്‌ബി‌ഐ വരുത്തിയിരിക്കുന്നത്.

X
Top