ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നിഫ്‌റ്റി ബാങ്ക്‌ പ്രതിവാര എഫ്‌&ഒ കരാര്‍ തീരുന്ന ദിവസത്തില്‍ മാറ്റം

നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌ സൂചികകളുടെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സി (എഫ്‌&ഒ) ലെ കാലാവധി തീരുന്ന ദിവസത്തില്‍ എന്‍എസ്‌ഇ മാറ്റം വരുത്തി.

നിഫ്‌റ്റി ബാങ്ക്‌ സൂചികയുടെ പ്രതിവാര ഓപ്‌ഷന്‍ കരാറുകളുടെ കാലാവധി എല്ലാ ബുധനാഴ്‌ചയും അവസാനിക്കും. നിലവില്‍ വ്യാഴാഴ്‌ചയാണ്‌ കാലാവധി അവസാനിക്കുന്ന ദിവസം. സെപ്‌റ്റംബര്‍ ആറ്‌ മുതലാണ്‌ ഇത്‌ നിലവില്‍ വരുന്നത്‌.

പ്രതിമാസ കരാറിന്റെ കാലാവധി അവസാനിക്കുന്ന ആഴ്‌ച ഒഴികെ എല്ലാ ആഴ്‌ചകളിലും ബുധനാഴ്‌ചയായിരിക്കും കരാര്‍ കഴിയുന്നത്‌. പ്രതിമാസ കരാറിന്റെ കാലാവധി അവസാനിക്കുന്നത്‌ മാസത്തിലെ അവസാനത്തെ വ്യാഴാഴ്‌ചയാണ്‌. ഇതില്‍ മാറ്റമുണ്ടാകില്ല.

നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌ സൂചികകളുടെ പ്രതിവാര, പ്രതിമാസ കരാറുകള്‍ തിങ്കളാഴ്‌ചയായിരിക്കും അവസാനിക്കുന്നത്‌. നിലവില്‍ ഇത്‌ ബുധനാഴ്‌ചയാണ്‌. ഓഗസ്റ്റ്‌ 21 മുതല്‍ നിലവില്‍ വരും.

നേരത്തെ ബാങ്ക്‌ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി കഴിയുന്നത്‌ വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റാനുള്ള തീരുമാനം എന്‍എസ്‌ഇ ഉപേക്ഷിച്ചിരുന്നു. നിലവിലുള്ളതു പോലെ വ്യാഴാഴ്‌ച തന്നെ കരാറുകളുടെ കാലാവധി അവസാനിക്കും.

ബാങ്ക്‌ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വെള്ളിയാഴ്‌ചക്ക്‌ പകരം മറ്റേതേങ്കിലും ഒരു ദിവസത്തേക്ക്‌ മാറ്റണമെന്ന ബിഎസ്‌ഇയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ എന്‍എസ്‌ഇയുടെ തീരുമാനം.

ബിഎസ്‌ഇ സെന്‍സെക്‌സ്‌, ബാങ്കെക്‌സ്‌ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്നത്‌ വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റിയിരുന്നു.

X
Top