തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകള്‍ ആകര്‍ഷിച്ചത് വിദേശ നിക്ഷേപത്തിന്റെ 40 ശതമാനം

മുംബൈ: നടപ്പ് വര്‍ഷം മാര്‍ച്ച് മുതല്‍ 1.16 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്. അതില്‍ 40 ശതമാനവും ബാങ്കിംഗ്, ധനകാര്യ സേവന ഓഹരികളിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ആസ്തി ഗുണനിലവാരം, മാര്‍ജിന്‍ വിപുലീകരണം, വരുമാനം എന്നിവയാണ് മേഖലയെ ആകര്‍ഷകമാക്കുന്നത്.

വാഹനം, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവയാണ് എഫ്പിഐ വാങ്ങല്‍ ദൃശ്യമായ മറ്റ് രണ്ട് മേഖലകള്‍. മാര്‍ച്ച് 1 മുതല്‍ ഇരു മേഖലകളും യഥാക്രമം 19500 കോടി രൂപയും 12400 കോടി രൂപയും ആകര്‍ഷിച്ചു. 2021 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെ എഫ്പിഐകള്‍ 1.1 ലക്ഷം കോടി രൂപയുടെ ബിഎഫ്എസ്‌ഐ (ബാങ്കിംഗ്,ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ഇന്‍ഷൂറന്‍സ്) ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്.

നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ 2023 മാര്‍ച്ച് 1 മുതല്‍ 11 ശതമാനം ഉയര്‍ന്നപ്പോള്‍ അതില്‍ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കിംഗ് സ്റ്റോക്കുകള്‍ 12 ശതമാനം നേട്ടമുണ്ടാക്കി. 2023 ജൂണില്‍ എഫ്പിഐകള്‍ 6,129 കോടി രൂപയുടെ ഓട്ടോ, ഓട്ടോ അനുബന്ധ ഓഹരികളാണ് വാങ്ങിയത്. അതേസമയം വിവരസാങ്കേതികവിദ്യ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, ടെക്‌സ്‌റ്റൈല്‍സ് ഓഹരികള്‍ എന്നിവയിലെ എക്‌സ്‌പോഷര്‍ അവര്‍ വെട്ടിക്കുറച്ചു.

ജൂണില്‍ 3,577 കോടി രൂപയുടെയും മൊത്തം 2023 ല്‍ 18,000 കോടി രൂപയുടെയും ഐടി ഓഹരികളാണ് എഫ്പിഐകള്‍ വില്‍പന നടത്തിയത്. 2022 ല്‍ വില്‍പ്പന ഏകദേശം 71,357 കോടി രൂപയായിരുന്നു.

X
Top