തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

രണ്ടാം പാദത്തിൽ 92 കോടിയുടെ ലാഭം നേടി ബാലാജി അമൈൻസ്

മുംബൈ: ബാലാജി അമീൻസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19.37 ശതമാനം വർധിച്ച് 627.55 കോടി രൂപയായപ്പോൾ ഏകീകൃത അറ്റാദായം 16.08% ഉയർന്ന് 92.58 കോടി രൂപയായി. എന്നാൽ തുടർച്ചയായ അടിസ്ഥാനത്തിൽ ഏകീകൃത അറ്റാദായം 24.72 ശതമാനം വരുമാനം 6.36 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

2022 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ മൊത്തം ചെലവുകൾ 14.02% വർധിച്ച് 468.57 കോടി രൂപയായി. അതിൽ ഉപഭോഗ സാമഗ്രികളുടെ ചിലവായ 287.16 കോടി രൂപയും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ചെലവായ 21.26 കോടി രൂപയും ഉൾപ്പെടുന്നു.

കമ്പനിയുടെ മൊത്തം വരുമാനത്തിലേക്ക് അമൈൻസ് & സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗം 623.95 കോടി രൂപ സംഭാവന ചെയ്തപ്പോൾ ഹോട്ടൽ വിഭാഗം 5.72 കോടി രൂപ സംഭാവന നൽകി. കൂടാതെ ഈ കാലയളവിലെ സിഎഫ്എൽ ലാംപ്സ് ഡിവിഷന്റെ വരുമാനം 31.10 ലക്ഷം രൂപയാണ്.

മീഥൈൽ അമിനുകൾ, എഥൈൽ അമൈനുകൾ, അമിനുകളുടെ ഡെറിവേറ്റീവുകൾ, മറ്റ് പ്രത്യേക രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിലെ അലിഫാറ്റിക് അമിനുകളുടെയും പ്രത്യേക രാസവസ്തുക്കളുടെയും മുൻനിര നിർമ്മാതാക്കളാണ് ബാലാജി അമൈൻസ്. ബിഎസ്ഇയിൽ ബാലാജി അമീൻസിന്റെ ഓഹരികൾ 1.12 ശതമാനം ഉയർന്ന് 3027.20 രൂപയിലെത്തി.

X
Top