സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ബജാജ് ഹോൾഡിംഗ്‌സ് & ഇൻവെസ്റ്റ്‌മെന്റിന് 1,243 കോടിയുടെ ലാഭം

മുംബൈ: ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിന്റെ (BHIL) പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 27.6% വർധിച്ച് 2187.60 കോടി രൂപയായപ്പോൾ ഏകീകൃത അറ്റാദായം 9.8 ശതമാനം ഉയർന്ന് 1,242.79 കോടി രൂപയായി വർധിച്ചു.

കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം (പിബിടി) മുൻ വർഷത്തെ 1,243.77 കോടി രൂപയേക്കാൾ 9% വർധിച്ച് 1,355.71 കോടി രൂപയായി. അതേസമയം, നേരത്തെ കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 110 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുകയും കഴിഞ്ഞ ഒക്ടോബർ 10 ന് അത് വിതരണം ചെയ്യുകയും ചെയ്തു.

അടിസ്ഥാനപരമായി ഡിവിഡന്റ്, പലിശ, നിക്ഷേപത്തിന്റെ നേട്ടങ്ങൾ എന്നിവയിലൂടെ വരുമാനം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ്, ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് ബജാജ് ഹോൾഡിംഗ്സ് & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (BHIL). കമ്പനി ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായി (NBFC) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിഎസ്ഇയിൽ സ്ഥാപനത്തിന്റെ ഓഹരി 0.74 ശതമാനം ഉയർന്ന് 6,520.20 രൂപയിലെത്തി.

X
Top