ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനും ബോണസ് ഓഹരി വിതരണത്തിനുമുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 14 നിശ്ചയിച്ചിരിക്കയാണ് ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 5:1 എന്ന അനുപാതത്തില്‍ ഓഹരികള്‍ വിഭജിക്കപ്പെടും.

പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനി ഓഹരി 16,850 രൂപയുടെ ഇന്‍ട്രാഡേ ഉയരം കുറിച്ചു. 4.75 ശതമാനം ഉയര്‍ച്ചയാണ് ഓഹരി രേഖപ്പെടുത്തിയത്. 19,319.95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം. 10,727.00 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. ഇരുവിലകളും യഥാക്രമം 19 ഒക്ടോബര്‍ 2021, ജൂലൈ 1 2022 എന്നീ തീയതികളിലാണ് രേഖപ്പെടുത്തിയത്.

നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 33.49 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 19.24 ശതമാനം ഉയര്‍ച്ചയിലുമാണ് ഓഹരിയുള്ളത്. ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള സാമ്പത്തിക സേവന കമ്പനിയാണ് ബജാജ് ഫിന്‍സെര്‍വ്. ഫിനാന്‍സില്‍ നിന്ന് വ്യത്യസ്തമായി, അസറ്റ് മാനേജ്‌മെന്റ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങളാണ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നത്.

X
Top