കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

വേൾഡ്‌ലൈൻ ഇന്ത്യയുമായി സഹകരണം പ്രഖ്യാപിച്ച് ബജാജ് ഫിനാൻസ് ലിമിറ്റഡ്

ഡൽഹി: പേയ്‌മെന്റ് സേവനങ്ങളിലെ ആഗോളതലത്തിലെ മുൻനിരക്കാരായ വേൾഡ് ലൈനുമായി സഹകരിച്ച് തങ്ങളുടെ പോയിന്റ് ഓഫ് സെയിൽസ് (പിഒഎസ്) പേയ്‌മെന്റുകൾ വികസിപ്പിച്ച്‌ വ്യാപാരി ശൃംഖല മെച്ചപ്പെടുത്തുമെന്ന് ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ വായ്പാ വിഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബിഎഫ്‌എൽ) അറിയിച്ചു. തങ്ങളുടെ മർച്ചന്റ് അക്വയറിംഗ് സംരംഭം വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു സാങ്കേതിക സേവന പങ്കാളിയായിയാണ് വേൾഡ് ലൈനിനെ ബിഎഫ്‌എൽ തിരഞ്ഞെടുത്തത്. ഈ സഹകരണത്തിലൂടെ പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ നൽകിക്കൊണ്ട്, EMI കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ വിപുലമായ പേയ്‌മെന്റ് ഉപകരണങ്ങളുടെ സ്വീകാര്യത പ്രാപ്‌തമാക്കിക്കൊണ്ടും നിലവിലുള്ളതും പുതിയതുമായ വ്യാപാരി പങ്കാളികളുടെ ശൃംഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബജാജ് ഫിനാൻസ് ലിമിറ്റഡ് ലക്ഷ്യമിടുന്നു.

ഇടപാട് സേവനങ്ങൾക്ക് പുറമേ ബില്ലിംഗ് ഇന്റഗ്രേഷനുകൾ, EMI ഓഫറിംഗുകൾ, ഇടപാടുകൾ പ്രോസസ്സിംഗ്, ഡാറ്റ അനലിറ്റിക്സ്, തട്ടിപ്പ് മാനേജ്മെന്റ് സേവനങ്ങൾ എന്നിവ പോലുള്ള മൂല്യവർദ്ധിത സേവനങ്ങൾ ഈ പങ്കാളിത്തത്തിന് കീഴിൽ വാഗ്ദാനം ചെയ്യും. ബജാജ് നെറ്റ്‌വർക്ക് ഇഎംഐ കാർഡ്, ബജാജ് പേ വാലറ്റ്, ബജാജ് പേ യുപിഐ, പോയിന്റ് ഓഫ് സെയിൽ ഔട്ട്‌ലെറ്റുകളിൽ ബജാജ് കോയിൻസിന്റെ റിഡംപ്ഷൻ എന്നിങ്ങനെ ബജാജ് ഫിനാൻസിന്റെ 58 ദശലക്ഷം ഉപഭോക്തൃ അടിത്തറയെ ഈ സഹകരണം സഹായിക്കും. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉൽപ്പന്ന ഓഫറിൽ ഉപഭോക്തൃ ഡ്യൂറബിൾ ലോണുകൾ, ലൈഫ്സ്റ്റൈൽ ഫിനാൻസ്, ഡിജിറ്റൽ ഉൽപ്പന്ന ധനകാര്യം, വ്യക്തിഗത വായ്പകൾ, പ്രോപ്പർട്ടിക്ക് മേൽ വായ്പ, ചെറുകിട ബിസിനസ് ലോണുകൾ, വാലറ്റ് എന്നിവ ഉൾപ്പെടുന്നു.

പേയ്‌മെന്റ് വ്യവസായത്തിലെ ഒരു ആഗോള നേതാവാണ് വേൾഡ്‌ലൈൻ. കമ്പനി അതിന്റെ ക്ലയന്റുകൾക്ക് അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിരവും വിശ്വസനീയവും നൂതനവുമായ പരിഹാരങ്ങൾ നൽകുന്നു.  വേൾഡ്‌ലൈനിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വേൾഡ്‌ലൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. മർച്ചന്റ് അക്വയറിംഗ്, കാർഡ് ഇഷ്യുൻസ്, നാഷണൽ ഇലക്‌ട്രോണിക് ടോൾ കളക്ഷൻ, റിസ്ക് ലഘൂകരണം, ലോയൽറ്റി സൊല്യൂഷൻസ് എന്നിവയാണ് ഇന്ത്യയിൽ വേൾഡ്‌ലൈൻ വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങൾ.  

X
Top