തിരുവനന്തപുരം മെട്രോയ്ക്ക് 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയിൽ കുതിപ്പ്നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കും

അറ്റാദായം 13% ഉയര്‍ന്നു, മികച്ച നേട്ടവുമായി ബജാജ് കണ്‍സ്യൂമര്‍ ഓഹരി

ന്യുഡല്‍ഹി: മികച്ച നാലാംപാദ ഫലങ്ങളെ തുടര്‍ന്ന് ബജാജ് കണ്‍സ്യൂമര്‍ ഓഹരി വ്യാഴാഴ്ച 4 ശതമാനം ഉയര്‍ന്നു. 171.10 രൂപയിലായിരുന്നു ക്ലോസിംഗ്. 40 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതല്‍.

വരുമാനം 15 ശതമാനം ഉയര്‍ന്ന് 246 കോടി രൂപയായി. ചെലവ് 14 ശതമാനം വര്‍ദ്ധിച്ച് 210 കോടി രൂപ. എബിറ്റ 18.7 ശതമാനമുയര്‍ന്ന് 43 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 16.8 ശതമാനത്തില്‍ നിന്നും 17.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

2023 സാമ്പത്തികവര്‍ഷത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ അറ്റാദായം 18 ശതമാനം താഴ്ന്ന് 139 കോടി രൂപയിലേയ്ക്ക് വീണു. 2022 സാമ്പത്തികവര്‍ഷത്തില്‍ 170 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 9 ശതമാനം കൂടി 949 കോടി രൂപ.

500 ശതമാനം അഥവാ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top