കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 38,238 കോടി രൂപ കടന്നതായി 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 29,589 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയം മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം വര്‍ദ്ധിച്ചു.
പരിരക്ഷാ വിഭാഗത്തിലെ പുതിയ പ്രീമിയം 15 ശതമാനം വര്‍ധനവോടെ 4,165 കോടി രൂപയിലും എത്തിയിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിലെ പുതിയ വ്യക്തിഗത പ്രീമിയം 951 കോടി രൂപയിലെത്തി.
വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം
14 ശതമാനം വര്‍ധനവോടെ 23,832 കോടി രൂപയിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 1,894 കോടി രൂപയാണ്. റെഗുലേറ്ററി ആവശ്യകതയായ 1.50 അപേക്ഷിച്ച് കമ്പനിയുടെ സോള്‍വന്‍സി അനുപാതം 1.96 എന്ന നിലയില്‍ 2024 മാര്‍ച്ച് 31 വരെ ശക്തമായി തുടരുന്നു.
എസ്ബിഐ ലൈഫിന്റെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 3,88,923 കോടി രൂപ കടന്നതായി 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ 3,07,339 കോടിരൂപ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഡെറ്റ്-ഇക്വിറ്റി അനുപാതം 64:36 ആണ്.
ഡെബ്റ്റ് നിക്ഷേപത്തിന്റെ 95 ശതമാനവും എഎഎ നിക്ഷേപങ്ങളിലാണ്. കമ്പനിക്ക് 3,16,038 പരിശീലനം ലഭിച്ച ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയും രാജ്യത്തുടനീളമുള്ള 1,040 ഓഫീസുകളുമായി വിപുലമായ സാന്നിധ്യവുമുണ്ട്.
ശക്തമായ ബാങ്കാഷ്വറന്‍സ് ചാനല്‍, ഏജന്‍സി ചാനല്‍, കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, പോയിന്റ് ഓഫ് സെയില്‍ പേഴ്‌സണ്‍സ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍, വെബ് അഗ്രഗേറ്ററുകള്‍, ഡയറക്റ്റ് ബിസിനസ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.