കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ജൂണിൽ 3,47,004 യൂണിറ്റുകളുടെ വിൽപ്പന നടത്തി ബജാജ് ഓട്ടോ

മുംബൈ: കഴിഞ്ഞ മാസത്തെ ബജാജ് ഓട്ടോയുടെ മൊത്ത വാഹന വിൽപ്പന 3,47,004 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഇത് 3,46,136 യൂണിറ്റായിരുന്നു. അതേസമയം ആഭ്യന്തര വിൽപ്പന (ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും) 2021 ജൂണിലെ 1,61,836 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 15 ശതമാനം ഇടിഞ്ഞ് 1,38,351 യൂണിറ്റിലെത്തിയാതായി ബജാജ് ഓട്ടോ പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, 2022 ജൂണിലെ വാഹന കയറ്റുമതി മുൻ വർഷത്തെ 1,84,300 യൂണിറ്റുകളെക്കാൾ 13 ശതമാനം വർധിച്ച് 2,08,653 യൂണിറ്റുകളായി ഉയർന്നു. കയറ്റുമതി ഉൾപ്പെടെ മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്പന 2022 ജൂണിൽ 3,15,948 യൂണിറ്റായിരുന്നു.

എന്നാൽ, ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന 2021 ജൂണിലെ 1,55,640 യൂണിറ്റുകളിൽ നിന്ന് 20 ശതമാനം ഇടിഞ്ഞ് 1,25,083 ആയി. കൂടാതെ, 2021 ജൂണിലെ 35,558 വാഹനങ്ങളെ അപേക്ഷിച്ച് മൊത്തം വാണിജ്യ വാഹന വിൽപ്പന ജൂൺ മാസത്തിൽ 13 ശതമാനം ഇടിഞ്ഞ് 31,056 യൂണിറ്റായി കുറഞ്ഞു. 

X
Top