അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എഫ്ഡിഎ അംഗീകാരങ്ങള്‍, സൈഡസ് ഓഹരി 8 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: യുഎസ് റെഗുലേറ്ററി അനുമതികളെ തുടര്‍ന്ന് സൈഡസ് ലൈഫ് സയന്‍സസ് ഓഹരി 8 മാസത്തെ ഉയരം കുറിച്ചു. ഒക്‌ടോബര്‍ 7 ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌റ്റോക്ക് 426 രൂപയിലെത്തുകയായിരുന്നു. ഓഗസ്റ്റ് 31 മുതല്‍, എട്ട് ഡ്രഗ് ആപ്ലിക്കേഷനുകള്‍ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയത്.

2022 ജൂണ്‍ 30 മുതല്‍ 428 ആപ്ലിക്കേഷനുകള്‍ ഫയല്‍ ചെയ്തപ്പോള്‍ 326 എണ്ണത്തിന് അംഗീകാരമായി. തുടര്‍ന്ന് കഴിഞ്ഞ 5 സെഷനുകളില്‍ ഓഹരി 10 ശതമാനം ഉയര്‍ന്നു. ഒരു മാസത്തെ നേട്ടം 12 ശതമാനം.

എതിരാളികളായ സിപ്ല, ഡോ.റെഡ്ഡീസ്, സണ്‍ ഫാര്‍മ എന്നിവയെ മറികടന്ന പ്രകടനമാണിത്. സ്റ്റോക്ക് 440 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി കൈവശം വയ്ക്കാന്‍ ആനന്ദ് രതി ആവശ്യപ്പെടുന്നു.

പ്രഭുദാസ് ലിലാദര്‍ 425 രൂപയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്. സൈഡസിന്റെ 40 ശതമാനം വരുമാനവും യു.എസില്‍ നിന്നാണ്‌

X
Top