ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

രണ്ടാഴ്ചയ്ക്കിടെ രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ 1000 കോടി രൂപയുടെ വര്‍ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയായി അപ്‌ട്രെന്‍ഡിലുള്ള ഓഹരിയാണ് ടൈറ്റന്റേത്. 2310 രൂപയില്‍ നിന്നും 2535 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഇതോടെ പ്രമുഖ നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ 1000 കോടി രൂപയുടെ വര്‍ധനവുണ്ടായി.

രേഖ ജുന്‍ജുന്‍വാലയുടെ ആസ്തി വര്‍ദ്ധനവ്
ഡിസംബര്‍ വരെയുള്ള ത്രൈമാസ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം, ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ 5.17 ശതമാനം അഥവാ 4,58,95,970 ഷെയറുകളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ ഓഹരി 2,310 രൂപയില്‍ നിന്നും
2535 രൂപയിലേയ്ക്ക് ഉയര്‍ന്നു. 225 രൂപയുടെ നേട്ടം.

ഇതോടെ രേഖ ജുന്‍ജുന്‍വാലയുടെ ആസ്തി 10,32,65,93,250 ആയി വര്‍ധിച്ചു. 1000 കോടി രൂപയുടെ നേട്ടം.മൂന്നാം പാദത്തില്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ ടൈറ്റന്‍ കമ്പനിയ്ക്കായിരുന്നില്ല.

904 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.96 ശതമാനം കുറവാണിത്.വരുമാനം 15.89 ശതമാനം വര്‍ദ്ധിച്ച് 11698 കോടി രൂപയിലെത്തി.

985 കോടി രൂപയുടെ ലാഭവും 10,656 കോടി രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇബിറ്റ 1236 കോടി രൂപയും മാര്‍ജിന്‍ 13 ശതമാനവുമാണ്.

X
Top