പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

9 ലാർജ്ക്യാപ് ഓഹരികളിൽ ആക്സിസ് സെക്യൂരിറ്റീസിന്റെ  വാങ്ങൽ നിർദേശം

മുംബൈ: 9 ലാർജ്ക്യാപ് ഓഹരികളിൽ വാങ്ങൽ നിർദേശം നൽകി രാജ്യത്തെ പ്രമുഖ ബ്രോക്കിങ് ഹൗസായ ആക്സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ്. ബാങ്കിങ്, ഫിനാൻഷ്യൽസ്, ടെലികോം, ഐ.ടി എന്നിങ്ങനെ വിവിധ സെക്ടറിലുള്ള ഈ ഓഹരികളുടെ വില 30% വരെ ഉയരുമെന്നാണ് വിലയിരുത്തൽ. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, നെസ്‌ലെ തുടങ്ങി വ്യത്യസ്ത കമ്പനികളുടെത് മികച്ച പ്രകടനമായിരിക്കുമെന്ന് ആക്സിസ് സെക്യൂരിറ്റിസ് വ്യക്തമാക്കുന്നു. 

ഐസിഐസിഐ ബാങ്ക്: ലക്ഷ്യവില 1,425 രൂപ (ഉയർച്ചാ സാധ്യത 13%); നെസ്ലെ: ലക്ഷ്യവില 2,960 രൂപ (ഉയർച്ചാ സാധ്യത : 13%); സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ലക്ഷ്യവില 1,030 രൂപ (ഉയർച്ചാ സാധ്യത : 30%); വരുൺ ബീവറേജസ്: ലക്ഷ്യവില 717രൂപ (ഉയർച്ചാ സാധ്യത : 22%); എച്ച്.ഡി.എഫ്.സി ബാങ്ക്: ലക്ഷ്യവില 1,950 രൂപ (ഉയർച്ചാ സാധ്യത : 16%); ഭാരതി എയർടെൽ: ലക്ഷ്യവില 1,900 രൂപ (ഉയർച്ചാ സാധ്യത : 13%); ടി.വി.എസ് മോട്ടോർ: ലക്ഷ്യവില 3,150 രൂപ (ഉയർച്ചാ സാധ്യത : 15%); ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് & ഫിനാൻസ് ലക്ഷ്യവില 1,710 രൂപ (ഉയർച്ചാ സാധ്യത : 12%); എച്ച്.സി.എൽ ടെക്നോളജീസ്: ലക്ഷ്യവില 1,975 രൂപ (ഉയർച്ചാ സാധ്യത : 11%) എന്നിങ്ങനെയാണ് വിലയിരുത്തൽ.

X
Top