ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആക്സിസ് മൊമെന്‍റം ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൊമെന്‍റം തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് മൊമെന്‍റം ഫണ്ട് അവതരിപ്പിച്ചു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 6 വരെയാണ് പുതിയ ഫണ്ട് ഓഫര്‍ കാലാവധി.

കുറഞ്ഞത് 100 രൂപയാണ് അപേക്ഷാ തുക. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. മൊമെന്‍റം തീം അടിസ്ഥാനമാക്കി ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വഴി ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിപണിയുടെ പ്രവണതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് വിപുലമായ അവസരങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടന ലഭ്യമാക്കുന്നതെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായി ബി ഗോപകുമാര്‍ പറഞ്ഞു.

X
Top