സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ആക്സിസ് ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 16 ശതമാനം ഉയർന്നു

കൊച്ചി: മുന്‍നിര സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധനവോടെ 9637 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു.

മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5797 കോടി രൂപയുടെ സ്ഥാനത്ത് 6035 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.

ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ മൂന്നു ശതമാനവും ഉയര്‍ന്ന് 13,448 കോടി രൂപയിലെത്തി. കാസ നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നാലു ശതമാനം വര്‍ധിച്ചു.

ബാങ്കിന്‍റെ മൂലധന പര്യാപ്തതാ നിരക്ക് 16.65 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.34 ശതമാനവുമാണ്.

സിറ്റിയുമായുള്ള ലയനത്തിന്‍റെ അവസാന ഘട്ടമായിരുന്നതിനാല്‍ കഴിഞ്ഞ ത്രൈമാസം തങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

ലയനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top