
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ പുരസ്കാരം. വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍- ലാര്‍ജ് എന്റര്‍പ്രൈസ് വിഭാഗത്തിലാണ് അംഗീകാരം. രാജ്യത്തെ 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തെരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള, കാര്‍ഷിക പദ്ധതികൾ, മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണം, ഹരിത പദ്ധതികള്‍ എന്നിവ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ പുരസ്കാരം ഏറ്റുവാങ്ങി.






