ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യരാജ്യത്തെ ടെലികോം നിരക്കുകൾ 15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി കേരളംഅമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍സ്വർണവില: നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്ന് ധനമന്ത്രി

രാജ്യത്ത് വ്യോമയാന ഇന്ധനവില കുത്തനെ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പുതുവർഷത്തിൽ വ്യോമയാന ഇന്ധനവില (എടിഎഫ്) കുത്തനെ കുറച്ചു. 7.3 ശതമാനമാണ് ഒറ്റയടിക്ക് കുറച്ചത്. ഡൽഹിയിൽ എടിഎഫ് കിലോലിറ്ററിന് 7353.75 രൂപ കുറഞ്ഞ് വില 92,323.02 രൂപയായി.

മുംബൈയിൽ 86,352.19 രൂപ, ചെന്നൈയിൽ 95,770 രൂപ, കൊൽക്കത്തയിൽ 95,378.02 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

പ്രാദേശികനികുതി, ഗതാഗതച്ചെലവ് എന്നിവയനുസരിച്ച് ഓരോ സ്ഥലത്തും വിലയിൽ മാറ്റമുണ്ടാകും. മൂന്നുമാസം തുടർച്ചയായി വില കൂട്ടിയശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്.

വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ ഏതാണ്ട് 40 ശതമാനവും ഇന്ധന ഇനത്തിലാണ്. ഇന്ധനവില കുറച്ചതോടെ, ചെലവ് കുറയ്ക്കാൻ കഴിയും. അതേസമയം, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുമോ എന്ന് വ്യക്തമാക്കാൻ കമ്പനികൾ തയ്യാറായില്ല.

ഡൽഹി – ദുബായ് യാത്ര

-യാത്രാസമയം അഞ്ചുമണിക്കൂർ
-വലിയ ജെറ്റുകൾക്ക് (ബോയിങ് 747) ഏകദേശം വേണ്ടിവരുക മണിക്കൂറിൽ 12.2 കിലോലിറ്റർ ഇന്ധനം. -അഞ്ചുമണിക്കൂറിനുവേണ്ടിവരുക 61 കിലോലിറ്റർ
-മുൻപ് വേണ്ടത് 60.8 ലക്ഷം(കിലോലിറ്ററിന് 99,676.77 രൂപ)
-ഇനി ഇന്ധനച്ചെലവ് 56.31 ലക്ഷം (കിലോലിറ്ററിന് 92,323.02 രൂപ) ഇന്ധന നിരക്കിലെ ലാഭം 4.49ലക്ഷം.

X
Top