
ന്യൂഡല്‍ഹി: 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6.25 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് അവന്തി ഫീഡ്സ്. വാര്‍ഷിക ജനറല്‍ മീറ്റിഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.93.34 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
മുന്‍വര്‍ഷത്ത സമാന പാദത്തെ അപേക്ഷിച്ച് 10.65 ശതമാനം കൂടുതല്‍. വരുമാനം 18 ശതമാനം കൂടി 1093 കോടി രൂപയായി.കഴിഞ്ഞവര്‍ഷത്തില്‍ കമ്പനി ഓഹരി 11 ശതമാനം നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയത്.
അവന്തി ഫീഡ്‌സ്, മത്സ്യ തീറ്റ നിര്‍മ്മിക്കുന്നു. ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിയുമാണ് മറ്റ് മേഖലകള്‍. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ മത്സ്യ തീറ്റയും സംസ്‌കരിച്ച ചെമ്മീനുമാണ്.