നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

300 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്വന്തമാക്കി അവാദ എനർജി

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ (എംഎസ്ഇഡിസിഎൽ) നിന്ന് 300 മെഗാവാട്ട് സോളാർ പദ്ധതി സ്വന്തമാക്കി അവാദ എനർജി. കിലോവാട്ടിന് 2.83 രൂപ എന്ന ലേല തുകയിലാണ് കമ്പനി സൗരോർജ്ജ പദ്ധതി സ്വന്തമാക്കിയത്.

500 മെഗാവാട്ട് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള അന്തർ-സംസ്ഥാന സൗരോർജ്ജ പദ്ധതികളിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (എംഎസ്ഇഡിസിഎൽ) നടത്തിയ ലേലത്തിലാണ് അവാദ എനർജി വിജയിച്ചത്.

ഈ ടെൻഡറിന്റെ നിബന്ധനകൾ അനുസരിച്ച് പദ്ധതികൾ ഇന്ത്യയിൽ എവിടെയും സ്ഥാപിക്കാവുന്നതാണ്. എന്നാൽ മഹാരാഷ്ട്രയിലും (ഇൻട്രാ-സ്റ്റേറ്റ് പ്രോജക്ടുകൾ) വെസ്റ്റേൺ റീജിയൻ (ഡബ്ല്യുആർ) പ്രദേശങ്ങളിലുമാണ് പദ്ധതികൾ സ്ഥാപിക്കുന്നതെങ്കിൽ ഇതിൽ നിന്ന് എംഎസ്ഇഡിസിഎൽന് വൈദ്യുതി നൽകേണ്ടതുണ്ട്.

നേരത്തെ ഓഗസ്റ്റിൽ, 500 മെഗാവാട്ട് ഗ്രിഡ് കണക്റ്റഡ് സോളാർ പ്രോജക്ടുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ എംഎസ്ഇഡിസിഎൽ മറ്റൊരു ലേലം നടത്തിയിരുന്നു. അതേസമയം പുനരുപയോഗ ഉർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് അവാദ എനർജി.

X
Top