ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വാഹന ഭാഗ വിതരണക്കാര്‍ 8-10 ശതമാനം വരുമാന വളര്‍ച്ച നേടുമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി: വാഹന ഭാഗങ്ങളുടെ വിതരണക്കാര്‍ ഈ വര്‍ഷം 8-10 ശതമാനം വരുമാന വളര്‍ച്ച നേടുമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ട്. പ്രാദേശിക,വിപണിപൂര്‍വ്വ ഡിമാന്റുകള്‍ വര്‍ധിക്കുന്നതോടെയാണിത്. എന്നാല്‍ കയറ്റുമതി വെല്ലുവിളി നേരിടുകയാണെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

49 വാഹന അനുബന്ധ കമ്പനികളുടെ വാര്‍ഷിക വരുമാനം 3,00,000 കോടിയോളമാകുമെന്നാണ് ഐസിആര്‍എ കണക്കുകൂട്ടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വളര്‍ച്ച നേടാന്‍ മേഖലയ്ക്കായിട്ടുണ്ട്. അതേസമയം പണപ്പെരുപ്പം, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, വിതരണ പ്രശ്‌നങ്ങള്‍ എന്നിവ കാരണം കഴിഞ്ഞ കുറേ മാസങ്ങളായി കുറഞ്ഞ അളവിലാണ് കയറ്റുമതി.

പ്രാദേശിക ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ച്വറര്‍ (ഒഇഎം) ആണ് വാഹന ഭാഗങ്ങളുടെ 50 ശതമാനവും വാങ്ങുന്നത്. യാത്രാ വാഹനങ്ങളുടേയും വാണിജ്യ വാഹനങ്ങളുടേയും വില്‍പന രണ്ടക്കത്തില്‍ വളരുന്നതോടെ ഈ വിഭാഗത്തിലെ ഡിമാന്റ് ശക്തമായി തുടരും. സ്‌ക്കൂളുകളും ഓഫീസുകളും തുറന്നതോടെ പൊതു ഗതാഗതരംഗവും ഉണര്‍വ് നേടിയിട്ടുണ്ട്.

ഇതോടൊപ്പം ചരക്ക് കൈമാറ്റവും മെച്ചപ്പെടുന്നു. ഇതോടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പനയും കൂടും. ഇലക്ട്രോണിക് വാഹനങ്ങളുടെ വില്‍പനയും കൂടി ആകുമ്പോള്‍ മേഖലയുടെ ഭാവി മികച്ചതാകുമെന്ന് ഐസിആര്‍എ പറയുന്നു.

X
Top