Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

കാറുകൾക്ക് വീണ്ടും വില കൂട്ടി ഓഡി

കാറുകൾക്ക് വില വീണ്ടും കൂട്ടി ഓഡി. ഇന്ത്യയിലെ എല്ലാ മോഡൽ ഓഡി കാറുകൾക്കും മെയ് 15 മുതൽ രണ്ട് ശതമാനം വില വർദ്ധിക്കും. വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും വർദ്ധിച്ചുവരുന്ന ചെലവുകളും ആണ് വില വർദ്ധനവിന് കാരണമെന്ന് ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കൾ പറയുന്നു.

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ ഔഡി വാഹനങ്ങളുടെയും എക്‌സ്-ഷോറൂം നിരക്കുകൾക്ക് പുതുക്കിയ വില ബാധകമാകുമെന്നും കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത A, Q, ഇട്രോൺ സീരിസുകളിലെ മോഡലുകൾക്കാണ് വിലവർദ്ധനവ്. ഉപഭോക്തൃ മൂല്യത്തിന് മുൻഗണന നൽകുന്നത്തുടരുന്നതിനൊപ്പം സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ലാഭക്ഷമത നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഔഡി ഇന്ത്യ ഈ വർഷം നടത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്.

കഴിഞ്ഞ ജനുവരിയിൽ, തിരഞ്ഞെടുത്ത മോഡലുകളിൽ 1.95 ലക്ഷം രൂപ വരെ വില വർദ്ധനവ് കമ്പനി നടപ്പിലാക്കിയിരുന്നു.

X
Top