സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

320 കോടി രൂപയുടെ നിക്ഷേപമിറക്കി ഏതർ എനർജി

മുംബൈ: കമ്പനിയുടെ ഉൽപ്പാദന ശേഷി പ്രതിവർഷം 420,000 യൂണിറ്റായി വർധിപ്പിക്കുന്നതിനായി 300,000 ചതുരശ്ര അടി വിസ്‌തൃതിയുള്ള രണ്ടാമത്തെ നിർമ്മാണ കേന്ദ്രം തുറന്ന് ഇവി നിർമ്മാതാവായ ഏതർ എനർജി. തമിഴ്നാട്ടിലെ ഹൊസൂരിലാണ് കമ്പനിയുടെ നിർദിഷ്ട പ്ലാന്റ് സ്ഥിതി ചെയുന്നത്.

ഈ രണ്ടാമത്തെ പ്ലാന്റിനായി സ്ഥാപനം ഇതുവരെ 320 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കൂടാതെ അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ മൂന്നാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഏതറിന് പദ്ധതിയുണ്ട്.

ഗുണനിലവാരമുള്ള വാഹനങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ ഈ പ്ലാന്റ് തങ്ങളെ സഹായിക്കുമെന്ന് ഏതർ എനർജിയുടെ സഹസ്ഥാപകനും സിടിഒയുമായ സ്വപ്‌നിൽ ജെയിൻ പറഞ്ഞു. കമ്പനിയുടെ പുതിയ നിർമ്മാണ കേന്ദ്രത്തിൽ രണ്ട് യൂണിറ്റുകൾ ഉണ്ട്. ഒന്ന് ബാറ്ററി നിർമ്മാണത്തിനും മറ്റൊന്ന് വാഹന നിർമ്മാണത്തിനും. ബാറ്ററി യൂണിറ്റിന് അഞ്ച് അസംബ്ലി ലൈനുകളും വാഹന നിർമ്മാണത്തിന് രണ്ട് അസംബ്ലി ലൈനുകളും ഉണ്ട്.

പുതിയ പ്ലാന്റ് പ്രതിദിനം 500-600 സ്കൂട്ടറുകൾ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1100-ലധികം പേർക്ക് നേരിട്ടും 500-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഒപ്പം പുതിയ വിപണികളിലേക്ക് വ്യാപിപ്പിച്ച് റീട്ടെയിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഏതർ എനർജി പദ്ധതിയിടുന്നത്. 2023 മാർച്ചോടെ 100 നഗരങ്ങളിലായി ഏകദേശം 150 എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഈ സാമ്പത്തിക വർഷം 2,400 കോടി രൂപയുടെ വാർഷിക റൺ റേറ്റ് കൈവരിക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top