
കാന്‍സര്‍ ചികിത്സയ്ക്കുള്ള ട്രാസ്ടൂസുമാബ് ഡെറക്സ്ടികാന്‍ (Trastuzumab Deruxtecan) എന്ന മരുന്ന് വിപണിയിലിറക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ന്റെ അനുമതി നേടി അസ്ട്രസെനക. മരുന്നിന്റെ ഇറക്കുമതി, വിപണനം, വിതരണം എന്നിവയ്ക്കുള്ള അനുമതിയാണ് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.
മുന്‍പ് സ്ഥിരമായി ചികിത്സക്ക് വിധേയമാവുകയും നിലവില്‍ തൃപ്തികരമായ ബദല്‍ ചികിത്സ മാര്‍ഗങ്ങള്‍ ഇല്ലാത്ത, ഒരവയവത്തില്‍ നിന്ന് മറ്റൊരു അവയവത്തിലേക്ക് പടരുന്ന എച്ച്.ഇ.ആര്‍-2 പോസിറ്റീവ് അര്‍ബുദം ബാധിച്ച മുതിര്‍ന്ന രോഗികളുടെ ചികിത്സക്കാണ് മരുന്ന് ലഭ്യമാവുക.
നിലവില്‍ സ്തനാര്‍ബുദത്തിനും എച്ച്.ഇ.ആര്‍2- പോസിറ്റീവ്, എച്ച്.ഇ.ആര്‍2-ലോ, എച്ച്.ഇ.ആര്‍2- അള്‍ട്ര ലോ എന്നീ ഉപവിഭാഗങ്ങള്‍ക്കും ട്രാസ്ടൂസുമാബ് ഡെറക്‌സ്ടികാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ഉദരത്തിലെ അര്‍ബുദത്തിന്റെ ചികിത്സയക്കും ഇത് ഉപയോഗിക്കുന്നു.
പുതുതായി ലഭിച്ച അനുമതി മരുന്നിന്റെ ഉപയോഗത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇത് അര്‍ബുദ ചികിത്സയുടെ മന്നേറ്റത്തിന് സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
‘അര്‍ബുദ ചികിത്സയിലെ ഈ നാഴികക്കല്ല് രോഗികളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, ശാസ്ത്രീയ മികവ്, എല്ലാവര്‍ക്കും ചികിത്സാസാധ്യത ഉറപ്പാക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.’
ആസ്ട്രസെനേക്ക ഫാര്‍മയുടെ മാനേജിങ് ഡയറക്ടറും കണ്‍ട്രി പ്രസിഡന്റുമായ പ്രവീണ്‍ റാവു അക്കിനേപ്പള്ളി പറഞ്ഞു.