
കൊച്ചി : ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും ബിസിനസുകളെ വേർതിരിക്കാനായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗൾഫ് ബിസിനസിലെ ഓഹരികൾ 1.01 ബില്യൺ ഡോളറിന് ആൽഫ ജിസിസി ഹോൾഡിംഗ്‌സിന് വിൽക്കുമെന്ന് പ്രഖ്യാപിച്ചു. 2024 അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വിൽപ്പന പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എഫ്‌സെഡ്‌സിയിൽ അഫിനിറ്റിയുടെ കൈവശമുള്ള ഓഹരികൾ ആൽഫ ജിസിസി ഹോൾഡിംഗ്‌സ് ലിമിറ്റഡിന് വിൽക്കുന്നതിനും ഇടപാടുമായി ബന്ധപ്പെട്ട് കൃത്യമായ കരാറുകൾ നടപ്പിലാക്കുന്നതിനും അഫിനിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
ആസ്റ്റർ ഇന്ത്യയുടെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള വാങ്ങുന്നയാൾക്കും ഫജർ ക്യാപിറ്റൽ അഡൈ്വസേഴ്‌സ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ഫണ്ടുകൾക്കും യഥാക്രമം 35:65 എന്ന ഷെയർഹോൾഡിംഗ് അനുപാതം ഉണ്ടായിരിക്കും.
പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി ഏഴ് രാജ്യങ്ങളിലായി 32 ആശുപത്രികളും 127 ക്ലിനിക്കുകളും 521 ഫാർമസികളും 16 ലബോറട്ടറികളും 189 പേഷ്യന്റ് എക്സ്പീരിയൻസ് സെന്ററുകളും ആസ്റ്റർ ഹെൽത്ത് കെയർ പ്രവർത്തിപ്പിക്കുന്നു. ഇത് 2017-ൽ 300-ൽ നിന്ന് 2023-ൽ 885-ലധികം സൗകര്യങ്ങൾ വികസിപ്പിച്ചതായി എച്എസ്ബിസി കണക്കാക്കുന്നു. 2023 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ 25 ശതമാനവും എബിറ്റ്ഡയുടെ 29 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്.
40 ഏക്കർ കാമ്പസിൽ 670 കിടക്കകളുള്ള ഹെൽത്ത് കെയർ സെന്ററുമായി 2014ൽ ആരംഭിച്ച ഗ്രൂപ്പിന്റെ മുൻനിര ആശുപത്രിയാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി.