ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

സ്കൈ എയർ മൊബിലിറ്റിയുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

കൊച്ചി: കേരളത്തിലെ ഡ്രോൺ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി ചേർന്ന് ഡ്രോൺ ഡെലിവറി ട്രയൽ ആരംഭിച്ചതായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അറിയിച്ചു. ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് വരെ ഡ്രോണുകൾ ഉപയോഗിച്ച് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും എത്തിക്കാൻ കമ്പനികൾ അടുത്തിടെ സഹകരണം പ്രഖ്യാപിച്ചിരുന്നു. സഹകരണത്തിന് കീഴിൽ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്കൈ എയറിന്റെ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും പ്രാഥമികമായി കോഴിക്കോട്ടും, പിന്നീട് കേരളത്തിൽ ഉടനീളവും എത്തിക്കും.

പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, ആസ്റ്റർ മദർ അരീക്കോടും ആസ്റ്റർ മിംസ് കോഴിക്കോട്ടും ഒരു ഡ്രോൺ കണക്ഷൻ സ്ഥാപിച്ചു. ഇത് വിജയിച്ചാൽ, തങ്ങളുടെ ഡ്രോണുകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിച്ചേരാനും പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് ആസ്റ്റർ കേരള പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് സാമ്പിൾ ശേഖരണത്തിനായി വേഗമേറിയ വിതരണ ശൃംഖല പ്രകടമാക്കുകയാണ് ട്രയലുകളുടെ ലക്ഷ്യമെന്ന് സ്കൈ എയർ മൊബിലിറ്റി പറഞ്ഞു.

ഈ സാങ്കേതികവിദ്യ ചെലവ് കാര്യക്ഷമതയും ഡെലിവറി സമയത്തിലെ കുറവും വ്യക്തമാക്കുന്നതായും, ഈ ട്രയൽ റണ്ണുകൾ ഇന്ത്യയിലുടനീളമുള്ള ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർക്കായി വിവിധ സ്ഥലങ്ങളിൽ വാണിജ്യപരമായ റോൾ-ഔട്ടുകൾക്ക് കാരണമാക്കുമെന്നും സ്കൈ എയർ മൊബിലിറ്റി പറഞ്ഞു.

X
Top