8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇറാഖ് ഗ്രൂപ്പുമായി സഹകരണം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഇറാഖ് ആസ്ഥാനമായുള്ള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പ്രൊവൈഡറായ ഫാറൂക്ക് മെഡിക്കല്‍ സിറ്റിയുമായി സഹകരിക്കുന്നു.

ക്ലിനിക്കുകളുടെ ് വികസനത്തിനും അക്കാദമിക്, പ്രൊഫഷണല്‍ പരിശീലന പരിപാടികളിലും സഹകരിക്കാന്‍ കരാര്‍ ഒപ്പിട്ടതായി കമ്പനിബുധനാഴ്ച പ്രഖ്യാപിച്ചു. ജിസിസിയിലെയും ഇന്ത്യയിലെയും സംയോജിത ആരോഗ്യ സേവന ദാതാക്കളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍.

ഈ പങ്കാളിത്തത്തിലൂടെ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിലെ ഡോക്ടര്‍മാര്‍ പ്രാദേശികമായി ലഭ്യമല്ലാത്തതും വിദേശത്തേക്ക് പോകേണ്ടതുമായ ശസ്ത്രക്രിയാ സേവനങ്ങള്‍ നല്‍കും. ഇതിനായി ഫറൂക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കമ്പനി അറിയിച്ചു.

ക്ലിനിക്കല്‍ ഓപ്പറേഷനുകളും അക്കാദമിക് പ്രോഗ്രാമുകളും പിന്തുണയ്ക്കുന്നതിന് എഫ്എംസി കുര്‍ദിസ്ഥാനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ഇറാഖിലെ ആരോഗ്യ പരിപാലന വിദഗ്ധര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് രോഗി പരിചരണത്തില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ വിദഗ്ധരായ ഡോക്ടര്‍മാരും പതിവായി എഫ്എംസി സന്ദര്‍ശിക്കും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.

X
Top