ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കേരള സ്റ്റാർട്ടപ്പ് സൈംലാബ്സിനെ ഏറ്റെടുത്ത് ഫ്രഞ്ച് കമ്പനി

കൊച്ചി: കേരളത്തിന്റെ ഐടി ലോകത്തിന് ആവേശം പകർന്നു മറ്റൊരു രാജ്യാന്തര ഏറ്റെടുക്കൽ കൂടി.

എൻജിനീയറിങ്, ടെക്നോളജി കൺസൽറ്റിങ് രംഗത്തെ ആഗോള സാന്നിധ്യമായ ഫ്രഞ്ച് ഗ്രൂപ്പ് ആസ്ടെക് ഇന്റർനാഷനൽ, ഇൻഫോപാർക്ക് ആസ്ഥാനമായ സോഫ്റ്റ്‌വെയർ എൻജിനീയറിങ് കമ്പനി സിനർജിയ മീഡിയ ലാബ്സിനെ(സൈംലാബ്സ്) ഏറ്റെടുത്തതു വൻ തുകയ്ക്ക്. തുക വെളിപ്പെടുത്തിയിട്ടില്ല.

3 വർഷത്തിനുള്ളിൽ കേരളത്തിൽ 2000 പ്രഫഷനലുകൾ ഉൾപ്പെടുന്ന ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതിയിടുന്നു.

ഏറ്റെടുക്കലിനു ശേഷവും സൈംലാബ്സിനു സ്വന്തം അസ്തിത്വം നിലനിർത്തി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. നിലവിലെ സിഇഒ ഡെറിക് സെബാസ്റ്റ്യൻ തുടരും.

കോവിഡ് കാലത്തു ചെലവു കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ചു സൈംലാബ്സ് ശ്രദ്ധ നേടിയിരുന്നു.

X
Top