ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എന്‍പിഎസ്, എപിവൈ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 16 ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പുറത്തിറക്കിയ  പ്രസ്താവന പ്രകാരം,  നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്നിവയുടെ മാനേജ്മെന്റിന് കീഴിലുള്ള സംയോജിത ആസ്തികള്‍ 16 ലക്ഷം കോടി രൂപ കവിഞ്ഞു. ഈ സ്‌കീമുകള്‍ കൈകാര്യം ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുന്ന ആകെ പണത്തിന്റെ അളവാണ് ഇത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ വരുമാനം നല്‍കുന്നതിനായി 2004 ലാണ് ദേശീയ പെന്‍ഷന്‍ സംവിധാനം നിലവില്‍ വരുന്നത്. പിന്നീടത് പൗരന്മാര്‍ക്ക് മുഴുവനുമാക്കി. ദിവസ വേതനക്കാര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലകളില്‍ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നതിനായി 2015 ല്‍ അടല്‍ പെന്‍ഷന്‍ യോജന ആരംഭിച്ചു.

ഈ രണ്ട് പദ്ധതികള്‍ ചേര്‍ന്ന് നിലവില്‍ 9 കോടിയിലധികം വരിക്കാര്‍ക്ക് സേവനം നല്‍കുന്നു. പദ്ധതികളുടെ വഴക്കവും വ്യാപ്തിയും മെച്ചപ്പെടുത്തുന്നതിനായി പിഎഫ്ആര്‍ഡിഎ നിരവധി പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മള്‍ട്ടിപ്പിള്‍ സ്‌കീം ഫ്രെയിംവര്‍ക്കാണ് ഇതില്‍ പ്രധാനം.

റിസ്‌ക് എടുക്കാനുള്ള കഴിവും വിരമിക്കല്‍ ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി  നിക്ഷേപ  പദ്ധതി തിരഞ്ഞെടുക്കാന്‍ ഈ ചട്ടക്കൂട് സബ്സ്‌ക്രൈബര്‍മാരെ അനുവദിക്കും. മുമ്പ്, നിക്ഷേപ തിരഞ്ഞെടുപ്പുകള്‍ പരിമിതമായിരുന്നു. വലിയതോതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു. എന്‍പിഎസ് പ്ലാറ്റ്‌ഫോമാണ് മറ്റൊരു നാഴികക്കല്ല്. താല്‍ക്കാലിക ജീവനക്കാര്‍ക്കായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഔപചാരിക വിരമിക്കല്‍ സമ്പാദ്യത്തിലേയ്ക്ക് പ്രവേശനമില്ലാത്തവര്‍ക്ക് പെന്‍ഷന്‍ കുടയൊരുക്കാന്‍ സംരംഭം ലക്ഷ്യമിടുന്നു. കര്‍ഷകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (MSME) തൊഴിലാളികള്‍, സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍, മറ്റ് അനൗപചാരിക മേഖലയിലെ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ പെന്‍ഷന്‍ കവറേജ് വിപുലീകരിക്കുന്നതിനായി പിഎഫ്ആര്‍ഡിഎ ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.

X
Top