ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഏഷ്യന്‍ പെയിന്റ്സ് നാലാംപാദം: അറ്റാദായം 45 ശതമാനം ഉയര്‍ന്ന് 1234 കോടി രൂപ, വരുമാന വര്‍ദ്ധനവ് 11%

ന്യൂഡല്‍ഹി: ഏഷ്യന്‍ പെയിന്റ്സ് വ്യാഴാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1234.14 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45.12 ശതമാനം അധികം.

വരുമാനം 11.33 ശതമാനം ഉയര്‍ന്ന് 8787.34 കോടി രൂപയിലെത്തി. 21.25 രൂപയുടെ ലാഭവിഹിതത്തിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്റ്റാന്റലോണ്‍ ഏകീകൃത പിബിഡിടിയും മാര്‍ജിനും തുടര്‍ച്ചയായി യഥാക്രമം 300 ബിപിഎസും 260 ബിപിഎസും വര്‍ദ്ധിച്ചു.

”രൂപീകരണത്തിലും സോഴ്‌സിംഗ് കാര്യക്ഷമതയിലുമുള്ള നിരന്തരമായ പ്രവര്‍ത്തനവും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ കുറവും കാരണം മാര്‍ജിനുകള്‍ മെച്ചപ്പെടുത്തി.ഞങ്ങളുടെ പുതിയ വിഭാഗത്തിലുള്ള തുണിത്തരങ്ങള്‍, അലങ്കാര വിളക്കുകള്‍. , UPVC വാതിലുകളും ജനലുകളും നന്നായി വിറ്റഴിഞ്ഞു. അതേസമയം അടുക്കള, ബാത് റൂം ഉത്പന്നങ്ങല്‍ മന്ദഗതിയിലായിരുന്നു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും മികച്ച ബിസിനസ് നടത്തി. എന്നാല്‍ ഏഷ്യയില്‍ കുറഞ്ഞു. മൊത്തത്തില്‍, മികച്ച സഖ്യകളാണ് നാലാം പാദത്തിലേത്,” കമ്പനി എംഡിയും സിഇഒയുമായ അമിത് സിംഗിള്‍ പറഞ്ഞു.

X
Top