മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കരുത്തുറ്റ മുന്നേറ്റം പ്രവചിച്ച് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് . നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എ.ഡി.ബിയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡും പൊതുനിക്ഷേപത്തിലെ വര്‍ദ്ധനവുമാണ് രാജ്യത്തിന് തുണയാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം കൈവരിച്ച 7.6 ശതമാനം വളര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ നേട്ടത്തെ കാണുന്നത്.

പൊതുനിക്ഷേപത്തിലെ വര്‍ദ്ധനവും നികുതി ഘടനയിലുണ്ടായ മാറ്റങ്ങളും ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ (2025-26) വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷനിലും ഉണ്ടാകുന്ന വര്‍ദ്ധനവ് വിപണിയിലെ പണമൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും എ.ഡി.ബി വിലയിരുത്തുന്നു.

യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഊര്‍ജ്ജം പകരും. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് വലിയ വെല്ലുവിളിയാണെന്ന് എ.ഡി.ബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളും എണ്ണവിലയിലെ മാറ്റങ്ങളും ഇന്ത്യന്‍ മാക്രോ ഇക്കണോമിക് പ്രകടനത്തെ ബാധിച്ചേക്കാം.

ഭക്ഷണസാധനങ്ങളുടെ വില കുറഞ്ഞത് കഴിഞ്ഞ വര്‍ഷം ആശ്വാസമായെങ്കിലും, ഈ വര്‍ഷം വിലക്കയറ്റം പണപ്പെരുപ്പത്തിന് കാരണമായേക്കാമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്. എങ്കിലും ആഭ്യന്തര വിപണിയുടെ കരുത്തും വിദേശ നിക്ഷേപത്തിലെ വര്‍ദ്ധനവും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി നിലനിര്‍ത്തുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് അടിവരയിടുന്നു.

X
Top