
മുംബൈ: മെയ് മാസത്തിൽ മൊത്തം വാണിജ്യ വാഹന വിൽപ്പനയിൽ നാലിരട്ടി വർധന രേഖപ്പെടുത്തി ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അശോക് ലെയ്‌ലാൻഡ്. 2021 മെയ് മാസത്തിൽ വിറ്റഴിച്ച 3,199 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം കമ്പനി 13,273 യൂണിറ്റിന്റെ വില്പന രേഖപ്പെടുത്തി. കമ്പനിയുടെ ആഭ്യന്തര വിൽപ്പന 12,458 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തിൽ ഇത് 2,738 യൂണിറ്റായിരുന്നു. ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹന വിൽപ്പന 2021 മെയ് മാസത്തെ 1,513 യൂണിറ്റിൽ നിന്ന് 7,268 യൂണിറ്റായി ഉയർന്നു.
ആഭ്യന്തര വിപണിയിലെ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 5,190 യൂണിറ്റായിരുന്നു, 2021 മെയ് മാസത്തിൽ ഇത് 1,225 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.